ഡിസി യുണൈറ്റഡിൻ്റെ പരിശീലക സ്ഥാനം രാജിവച്ച് വെയിൻ റൂണി

അമേരിക്കൻ ഫുട്ബോൾ ലീഗായ ഡിസി യുണൈറ്റഡിൻ്റെ പരിശീലക സ്ഥാനം രാജിവച്ച് ഇംഗ്ലണ്ടിൻ്റെ മുൻ താരം വെയിൻ റൂണി. ടീം പ്ലേ ഓഫിൽ പ്രവേശിക്കാതിരുന്നതിനു പിന്നാലെയാണ് റൂണി സ്ഥാനമൊഴിഞ്ഞത്. പരസ്പര ധാരണയിൽ റൂണി സ്ഥാനമൊഴിയുന്നു എന്ന് പ്രസ്താവനയിൽ ക്ലബ് പറയുന്നു.
ഇതാണ് ശരിയായ സമയം എന്ന് റൂണി പറഞ്ഞു. “ടീമിനു പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാൻ ഞാൻ കഴിയുന്നത്ര ശ്രമിച്ചു. ഒരു കാര്യം കൊണ്ടല്ല ഇത് സംഭവിച്ചത്. ടൈമിങ് ആണ്.”- റൂണി പറഞ്ഞു.
ഇംഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലകനായിരുന്ന റൂണി ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് 2022 ജൂണിൽ സ്ഥാനമൊഴിഞ്ഞു. ഒരു മാസത്തിനു ശേഷം താരം ഡിസി യുണൈറ്റഡിൻ്റെ പരിശീലകനായി ചുമതലയേൽക്കുകയായിരുന്നു. തൻ്റെ പ്ലെയിങ് കരിയറിൻ്റെ അവസാന സമയത്ത് 2018ലും 19ലും താരം ഡിസി യുണൈറ്റഡിൽ കളിച്ചിരുന്നു.
Story Highlights: wayne rooney resign dc united coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here