Advertisement

കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; അഖിൽ സജീവനെതിരെ ഒരു കേസ് കൂടി

October 9, 2023
Google News 3 minutes Read
akhil sajeevan scams10 lakhs by offering a job at Kiifbi

ആരോഗ്യ മന്ത്രിയുടെ ഓഫിസ് മറയാക്കി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അഖിൽ സജീവനെതിരെ ഒരു കേസ് കൂടി. പത്തനംതിട്ട വലിയകുളം സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കേസിൽ അഖിൽ സജീവും യുവമോർച്ച നേതാവ് രാജേഷും പ്രതികളാണ്. ( akhil sajeevan scams10 lakhs by offering a job at Kiifbi )

കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇരുവരും പ്രതികളാവുന്ന രണ്ടാമത്തെ കേസാണിത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ് അഖിൽ സജീവിനൊപ്പം പ്രിതചേർക്കപ്പെട്ട രാജേഷ്.

അതേസമയം സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന അഖിൽ സജീവനെ നാളെ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ഇയാൾ വ്യാജ സീലും ഉപ്പും നിർമ്മിച്ചു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ . ഇത് സാധൂകരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

Story Highlights: akhil sajeevan scams10 lakhs by offering a job at Kiifbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here