Advertisement

ലുലു ഇനി ദുബായ് മാളിലും; ദുബായ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു

October 9, 2023
Google News 2 minutes Read

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.(Lulu hyper market in dubai Mall)

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഷോപ്പിംഗ് വിസ്മയമാണ് ദുബായ് മാൾ. ലുലു ഗ്രൂപ്പിൻ്റെ 258-മത്തെതും യു.എ.ഇ.യിലെ 104-മത്തേതുമാണ് ദുബായ് മാൾ ലുലു ഹൈപ്പർമാക്കറ്റ്. 72,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ദുബായ് മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം പച്ചക്കറികൾ, ബേക്കറി, ഐ.ടി, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത വൈവിധ്യമാർന്ന ഭക്ഷ്യോത്പ്പന്നങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ലോകപ്രശസ്തമായ ദുബായ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ദുബായ് ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം അറിയിച്ചു.

ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ വരും നാളുകളിൽ തുടങ്ങും. അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 എന്നതാണ് ലക്ഷ്യമെന്നും യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പിന് നൽകി വരുന്ന എല്ലാ സഹായ സഹകരണങ്ങൾക്ക് യു.എ.ഇ. യിലെ ഭരണാധികാരികൾക്കും, ഹൈപ്പർമാർക്കറ്റ് തുടങ്ങാൻ അവസരം നൽകിയതിൽ ദുബായ് മാൾ ഉടമസ്ഥരായ എമ്മാർ പ്രോപ്പർട്ടീസിനും അതിൻ്റെ സ്ഥാപകനും ഡിജിറ്റൽ ബാങ്ക് ചെയർമാനുമായ മുഹമ്മദ് അൽ അബ്ബാറിനും പ്രത്യേക നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു.

ലോക പ്രശസ്തമായ ബുർജ്ജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപ്പരം സ്ക്വയർ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ദുബൈ മാൾ ലോകോത്തര ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്. ദുബൈ മാൾ പതിനാറാം വർഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇരുനൂറോളം രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഷോപ്പിങിനും സന്ദർശനത്തിനുമായി വന്നു പോകുന്ന ഇടമെന്ന ഖ്യാതിയും ദുബൈ മാളിനുണ്ട്. പത്ത് കോടി സന്ദർശകരാണ് വർഷത്തിൽ ദുബായ് മാളിലെത്തുന്നത്.

ദുബായ് മാൾ സബീൽ പാർക്കിംഗ് വഴിയാണ് ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള പ്രവേശനം. ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, റിജിയണൽ ഡയറക്ടര്മാർമാരായ ജയിംസ്‌ വർഗീസ്, തമ്പാൻ കെ പി എന്നിവരും സംബന്ധിച്ചു.

Story Highlights: Lulu hyper market in dubai Mall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here