Advertisement

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

October 10, 2023
Google News 2 minutes Read

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡിയുടെ കസ്റ്റഡിയിൽ ഉള്ള അരവിന്ദാക്ഷനെയും ജിൽസിനെയും ഇന്ന് വൈകിട്ട് നാല് മണിയോടെ വിചാരണ കോടതിയിൽ ഹാജരാക്കും. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ ഉള്ള അക്കൗണ്ടിന്റെയും നിക്ഷേപങ്ങളുടെയും വിവരങ്ങളാണ് ഇഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.(karuvannur bank fraud case updates)

പ്രതികളുടെ റിമാൻഡ് കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും നൽകിയ ജാമ്യപേക്ഷയും വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ ആളുകളെ ഇഡി ഇന്ന് ചോദ്യം ചെയ്യുണ്ട്. ഒരു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. തന്റെ അമ്മയുടെ പേരിൽ അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് കോടതിയിൽ അരവിന്ദാക്ഷൻ വാദിച്ചിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കരുവന്നൂര്‍ കേസില്‍ ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നാണ് സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ വ്യക്തമാക്കിയത്.ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷൻ കോടതിയില്‍ പറഞ്ഞു. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക്‌ നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്.

എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി തിരിച്ചടിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ സമ്മതിച്ചതാണ്‌. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി.

Story Highlights: karuvannur bank fraud case updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here