Advertisement

ഹമാസിന് സമാനമായ രീതിയിൽ ഇന്ത്യയെ ആക്രമിക്കും; ഇന്ത്യക്കെതിരെ ഭീഷണിയുമായി ഖലിസ്താൻ ഭീകരൻ ഗുർപത്വന്ത് പന്നൂൻ

October 10, 2023
Google News 1 minute Read
Khalistan terrorist Gurpatwant Singh Pannun against India

ഇന്ത്യക്കെതിരെ ഭീഷണിയുമായി വീണ്ടും ഖലിസ്താൻ ഭീകരൻ രം​ഗത്ത്. ഹമാസിന് സമാനമായ രീതിയിൽ ഇന്ത്യയെ ആക്രമിക്കുമെന്നാണ് ഭീഷണി. കാനഡയിലുള്ള ഖലിസ്താൻ ഭീകരൻ ഗുർപത്വന്ത് പന്നുവിന്റേതാണ് ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. എസ്എഫ്‌ജെ (സിഖ് ഫോർ ജസ്റ്റിസ്) തലവനാണ് ഗുർപത്വന്ത് പന്നൂൻ. 2020 ജൂലൈയിൽ ആഭ്യന്തരമന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ പഞ്ചാബിലെ അമൃത്‌സറിന് അടുത്തുള്ള ഖാൻകോട്ട് ഗ്രാമത്തിലാണ് ഗുർപത്വന്ത് ജനിച്ചതും വളർന്നതും. സിഖുകാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ അന്താരാഷ്ട്ര കോടതികളിൽ കേസുകൾ ഫയൽ ചെയ്യുന്നതിലും ഗുർപത്വന്ത് പന്നൂൻ പങ്കാളിയാണ്.

2020-ൽ ഇയാളെ ഇന്ത്യാ ഗവൺമെന്റ് തീവ്രവാദിയായി പ്രഖ്യാപിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 51 എ പ്രകാരം അയാളുടെ കൃഷിഭൂമി അറ്റാച്ച് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ 22 ക്രിമിനൽ കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Story Highlights: Khalistan terrorist Gurpatwant Singh Pannun against India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here