അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് ക്രൂരമർദനം; ശ്രീകൃഷ്ണപുരം സ്വദേശി സുകുമാരൻ അറസ്റ്റിൽ

പാലക്കാട് ശ്രീകൃഷ്ണപുരത്ത് അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാനസിക വെല്ലുവിളിയുള്ള മുരളീധരനെ മര്‍ദ്ദിച്ച ശ്രീകൃഷ്ണപുരം സ്വദേശി സുകുമാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 308 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ അഞ്ചാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
8 ഓളം അടയ്ക്ക പറമ്പില്‍ നിന്നും മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന മുരളീധരന്‍ എന്നയാളെ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ വാരി എല്ലിന് പൊട്ടലേറ്റ മുരളീധരന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പാടത്ത് പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്ന ആരോപണം ആദ്യഘട്ടത്തിൽ ഉയര്‍ന്നിരുന്നു. പിന്നീട് ഡി വൈ എസ് പിയെ സമീപിച്ചതോടെയാണ് പൊലീസ് കേസെടുത്തത് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
Story Highlights: mentally challenged man brutally beaten up; Sukumaran arrested