Advertisement

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് എതിരെയുള്ള വ്യാജ കോഴ ആരോപണം; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹരിദാസന്റെ മൊഴി

October 10, 2023
Google News 1 minute Read
recruitment fraud Haridasan's statement

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് എതിരെയുള്ള വ്യാജ കോഴ ആരോപണത്തിൽ ഹരിദാസനെ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി. ആരോഗ്യ മന്ത്രിക്കു നൽകിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്നാണ് ഹരിദാസന്റെ മൊഴി. അഖിൽ മാത്യുവിന്റെ പേര് എഴുതി ചേർത്തത് തട്ടിപ്പ് സംഘത്തിന്റെ ഗൂഢാലോചനയാണ്. ഹരിദാസനെ പരാതി കാണിക്കാതെയാണ് ഒപ്പ് ഇടീപ്പിച്ചത്. എന്തിനു അഖിൽ മാത്യുവിന്റെ പേര് എഴുതി എന്ന് ചോദിച്ചപോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസൻ പറയുന്നു. മുഖ്യ സൂത്രധാരൻ ബാസിത്തെന്നും ഹരിദാസൻ പൊലീസിന് മൊഴി നൽകി.

വ്യാജ നിയമന കോഴ ആരോപണത്തിൽ കെ.പി ബാസിത് അല്പസമയം മുമ്പ് അറസ്റ്റിലായിരുന്നു. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസ് ആണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്. നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് ഇന്നലെ സമ്മതിച്ചിരുന്നു. പറഞ്ഞത് നുണയാണെന്നാണ് ഹരിദാസ് മൊഴി നൽകിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.

സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് അഖിൽ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. ഒടുവിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകി. നിയമനത്തിന് ഒരു ലക്ഷം രൂപ ആർക്കും നൽകിയിട്ടില്ലെന്ന് ഹരിദാസ് മൊഴിയായി പറഞ്ഞു. അഖിൽ സജീവിന് 25000 രൂപയും ലെനിന് 50,000 രൂപയും നൽകിയെന്നാണ് മൊഴി.

നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചിരുന്നു. നിയമന തട്ടിപ്പ് വിവാദത്തിൽ കാര്യമായി മറുപടി പറയാനുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

ഹരിദാസിനെ ഉടൻ പ്രതി ചേർത്തേക്കില്ലെന്നാണ് റിപ്പോർട്ട്. ഹരിദാസിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കമുണ്ട്. കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവർ ആദ്യം പ്രതികരിക്കട്ടേ. സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണം. വിഷയത്തിൽ അന്വേഷണം നടക്കട്ടെ. പൊലീസ് എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന് ഒരു പ്രവർത്തന രീതിയുണ്ട്. അത് അഴിമതി വിരുദ്ധമാണ്. സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നവരുണ്ട്. അതിൻറെ ഭാഗമാണ് ഇതുമെന്നും വീണ ജോർജ് പറഞ്ഞു.

Story Highlights: recruitment fraud Haridasan’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here