വയൽ നികത്തുന്നതിനിടെ റെവന്യൂ വകുപ്പ് പിടികൂടിയ ജെസിബി മോഷണം പോയി
കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി. വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബിയാണ് മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും മണ്ണുമാന്തിയന്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞയാഴ്ച പുറമേരി വില്ലേജ് അധികൃതർ വയൽ നികത്തുന്നതിനിടെ പിടികൂടിയ മണ്ണുമാന്തി യന്ത്രമാണ് കാണാതായത്. താലൂക്ക് ഓഫിസ് പരിസരത്ത് നിന്നും പിടികൂടിയ മണ്ണ് മാന്തി നഷ്ടപ്പെട്ടത് സംബന്ധിച്ച് ആർ.ഡി.ഒയും അന്വേഷണം നടത്തുന്നുണ്ട്. മണ്ണുമാന്തി യന്ത്രം ഉടമകൾ തന്നെ കൊണ്ടുപോയതാണെന്ന നിഗമനത്തിൽ അധികൃതർ ഉടമകളെ വിളിച്ചു വരുത്തിയെങ്കിലും മണ്ണുമാന്തിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
Story Highlights: JCB caught by the revenue department was stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here