Advertisement

ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചു; കേരളത്തിൽ ജെഡിഎസ് സ്വതന്ത്രമായി തുടരും; മന്ത്രി കെ കൃഷ്ണൻകുട്ടി

October 12, 2023
Google News 2 minutes Read
Minister K Krishnankutty denied the news that CPIM warns JDS on BJP ties

ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിച്ചു. ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.(kerala jds cuts ties with central committee)

ദേശീയതലത്തിൽ ജെഡിഎസ് ബിജെപിയുമായി സഖ്യം ചേർന്നതിനാലാണ് ഒറ്റയ്ക്ക് നിൽക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പുതിയ പാർട്ടി രൂപീകരണം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

വ്യക്തികളുടെ പാർട്ടിയയല്ല ഉദ്ദേശിക്കുന്നത് ആശയപരമായി യോജിപ്പ് വേണം. എൽ ജെ ഡി – ആർ ജെ ഡി ലയനംത്തിൽ അതവരുടെ കാര്യമെന്നും വ്യക്തി കേന്ദ്രീകൃതമല്ല, ആശയപരമായ ഒരുമിക്കലാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ ജനതാദള്‍ എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കേരളത്തില്‍ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ പാർട്ടി ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പ്രഖ്യാപിച്ചത്.

Story Highlights: kerala jds cuts ties with central committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here