Advertisement

‘പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത’; ഡൽഹിയിൽ കനത്ത ജാഗ്രത

October 13, 2023
Google News 2 minutes Read

ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി. (hamas protests delhi alerted security increased)

ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ടവരില്‍ ഇസ്രയേല്‍ പൗരന്‍മാരും വിദേശ പൗരന്‍മാരും ഉള്‍പ്പെടും. ഹമാസ് ബന്ദികളാക്കിയത് നൂറ്റി അന്‍പതോളം പേരെയാണ്. അതേസമയം ഇസ്രയേലില്‍ കരയുദ്ധം ഉടനെന്ന് സൂചന.

വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം തെക്കന്‍ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ അപ്രായോഗികമെന്ന് യു.എന്‍. പ്രതികരിച്ചു. അതേസമയം ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയാല്‍ മുന്‍പില്ലാത്ത വിധം പ്രതിരോധിക്കുമെന്ന് ഹമാസ് പ്രതികരിച്ചു.

Story Highlights: hamas protests delhi alerted security increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here