Advertisement

കോഴിക്കോട് വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

October 15, 2023
Google News 1 minute Read
elderly man found dead in river

കോഴിക്കോട് വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കടിയങ്ങാടാണ് സംഭവം. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മൽ കുഞ്ഞിചെക്കനെയാണ് (85) മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന്, കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു.

Story Highlights: elderly man found dead in river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here