Advertisement

‘അറിയാനും പറയാനും’; സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ഏകദിന പരിപാടി ഒക്ടോബർ 21ന്

October 15, 2023
Google News 2 minutes Read
us chamber of commerce program ariyanum parayanum

സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് നടത്തുന്ന ഏകദിന പരിപാടിയിൽ പങ്കാളികളാകാൻ മുതിർന്ന മാധ്യമപ്രവർത്തകരായ പി.പി ജെയിംസും വി.അരവിന്ദും. ‘അറിയാനും പറയാനും’ എന്ന ഏകദിന പരിപാടിയിൽ ഹൂസ്റ്റൻ മലയാളി സംഘത്തോടൊപ്പമാണ് ട്വൻറിഫോർ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസും, അസി. എക്‌സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദും പങ്കെടുക്കുക. ( us chamber of commerce program ariyanum parayanum )

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണും, വിവിധ പ്രാദേശിക സംഘടനകളും നേതാക്കളുമായി സമ്യുക്തമായി ചേർന്ന് നടത്തിയ പരിപാടിയിൽ പരസ്പരം വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യും. മലയാളി സമൂഹത്തിനുള്ള ആശങ്കകളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള വേദികൂടിയായി മാറും ഇത്.

ഒക്ടോബർ 21 ന് സ്റ്റാഫോർഡ് 445 മർഫി റോഡിലെ സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് കോർപറേറ്റ് ഓഫിസിൽ വൈകീട്ട് 5 മുതൽ 7 വരെയാണ് പരിപാടി നടക്കുക.

Story Highlights: us chamber of commerce program ariyanum parayanum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here