Advertisement

വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്; പൊലീസ് കേസെടുത്തു

October 18, 2023
Google News 1 minute Read
water metro terminal police case

വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.

ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണം. ടെർമിനലിന്റെ റാഫ്റ്റുകളിൽ വളവ് കണ്ടെത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന റെക്കോര്‍ഡ് പിന്നിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഗുരുതര ആക്ഷേപം. വാട്ടർ മെട്രോയുടെ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമ്മാണത്തില്‍ ക്രമക്കേട് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണമെന്നും ഇതുമൂലം ടെർമിനലിന്റെ റാഫ്റ്റുകളിൽ വളവ് കണ്ടെത്തിയതായും പറയുന്നു. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.

മൂവാറ്റുപുഴ ആസ്ഥാനമായ മേരി മാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന് കരാര്‍ എടുത്തത്. പിന്നീടിത് പഞ്ചാബിലെ ലുധിയാന ആസ്ഥാനമായ ആര്‍.കെ.മെഷീന്‍ ടൂള്‍സ് എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഇവര്‍ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. ആകെ രണ്ടര കോടിയിലേറെ രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്.

Story Highlights: water metro terminal police case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here