‘തൊടുപുഴക്കാരുടെ ഗതികേട്’; പി ജെ ജോസഫിന് നേരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി
പി ജെ ജോസഫിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്നാണ് മണിയുടെ പരാമര്‍ശം. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും എം എം മണി പറഞ്ഞു.
‘ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി ജെ ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയില്‍ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പി ജെ ജോസഫ് ഇല്ല. പുള്ളി കൊതികുത്തുകയാണ്. പി ജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടേഴ്‌സ് മാര്‍ച്ച് നടത്തണം. ബോധമുണ്ടോ അതുമില്ല. പക്ഷേ ചത്താലും വിടില്ല’. എം എം മണി പറഞ്ഞു.
ഇന്നലെ വൈകുന്നേരം മുട്ടത്ത് സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലാണ് പിജെ ജോസഫിനെതിരെ എം എം മണി രൂക്ഷമായി വിമര്‍ശനമുന്നയിച്ചത്.
Story Highlights:MM Mani made abusive remarks against PJ Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here