Advertisement

സംസ്ഥാന സ്കൂൾ കായികമേള; ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരുക്ക്

October 19, 2023
Google News 1 minute Read
state school sports long jump boy injury

സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരുക്ക്. സീനിയർ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിലാണ് വയനാടിന്റെ മുഹമ്മദ് സിനാന് ഗുരുതരമായി പരുക്കേറ്റത്. കഴുത്തിന് പരുക്കേറ്റ സിനാനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ചാട്ടം പൂർത്തിയാക്കിയ സിനാന് ഗ്രിപ്പ് കിട്ടാതെ മുന്നോട്ടുവീണ് കഴുത്തിനു പരുക്കേൽക്കുകയായിരുന്നു. പ്രഥമ പരിശോധനയിൽ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ സിനാനെ ആശുപത്രിയിലെത്തിച്ചു.

Story Highlights: state school sports long jump boy injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here