Advertisement

ഇത് റെക്കോര്‍ഡുകളുടെ കിംഗ് കോലി; സെഞ്ച്വറി നമ്പര്‍ 78

October 19, 2023
Google News 2 minutes Read
Virat Kohli's 78th Century Cricket World Cup 2023

ക്രിക്കറ്റിന്റെ രാജാവ് താന്‍ തന്നെയാണെന്ന് വീണ്ടും അടയാളപ്പെടുത്തി തിളക്കമാര്‍ന്നൊരു സെഞ്ച്വറി നേട്ടത്തിലെത്തി വിരാട് കോലി. , ബംഗ്ലാ ബൗളര്‍ നസും അഹമ്മദിനെ സിക്‌സറിന് പറത്തി നേടിയ സെഞ്ച്വറിനേട്ടത്തിലെത്തിയതിനൊപ്പം കോഹ്ലി കൂടെ കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകളാണ് . ഏകദിന സെഞ്ച്വറി നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്റെ തൊട്ടരികിലെത്തി കോഹ്ലി 48 ഏകദിന സെഞ്ചുറികള്‍ നേടിയ താരം സച്ചിനേക്കാള്‍ ഒരു സെഞ്ചുറി മാത്രം പിന്നിലാണ് .452 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന്‍ 49 സെഞ്ചുറി നേടിയതെങ്കില്‍ 273 ഏകദിന ഇന്നിങ്സുകളില്‍ നിന്നാണ് കോലി 48ല്‍ എത്തിയത്. (Virat Kohli’s 78th Century Cricket world cup 2023)

രാജ്യാന്തര റണ്‍ നേട്ടത്തില്‍ 26000 കടന്ന വിരാട് ,ഈ നേട്ടം ഏറ്റവും വേഗത്തില്‍ സ്വന്തമാക്കുന്ന താരമായി മാറി 567 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്ലിയുടെ നേട്ടം. രാജ്യാന്തര ക്രിക്കറ്റിലെ റണ്‍ നേട്ടത്തില്‍ കോഹ്ലി ഇപ്പോള്‍ നാലാം സ്ഥാനത്താണ്. രാജ്യാന്തര ക്രിക്കറ്റില്‍ 78 സെഞ്ചുറി നേട്ടം സ്വന്തമാക്കിയ വിരാടിന് മുന്നില്‍ സെഞ്ചുറി കൊണ്ട് സെഞ്ചുറി നേട്ടമുള്ള സച്ചിന്‍ മാത്രമാണുള്ളത്. ബംഗ്ലാദേശിനെയും വീഴ്ത്തി സ്വന്തം നാട്ടിലെ 2023 വിശ്വ കിരീട നേട്ടത്തിലേക്ക് മുന്നേറുന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കൂടുതല്‍ കരുത്ത് നല്‍കുകയാണ് കോലി.

Story Highlights: Virat Kohli’s 78th Century Cricket World Cup 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here