Advertisement

പിണറായിവിജയനും നരേന്ദ്രമോദിക്കുമിടയിൽ നിരവധി ലിങ്കുകളുണ്ട് അതിലൊരു ലിങ്കാണ് ജെഡിഎസ്; പി എം എ സലാം

October 21, 2023
Google News 2 minutes Read

പിണറായിവിജയനും നരേന്ദ്രമോദിക്കുമിടയിൽ നിരവധി ലിങ്കുകളുണ്ട് അതിലൊരു ലിങ്കാണ് ജെഡിഎസെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്ളുകൊണ്ട് ബിജെപിയ്‌ക്കൊപ്പമാണ്. അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ വഞ്ചിക്കാനാണ്.(PMA Salaam against pinarayi vijayan jds)

ജെ.ഡി.എസിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റാന്‍ സി.പി.ഐ.എം തയ്യറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്‍ പിണറായി വിജയന്‍ ബിജെപിയെ പ്രതിരോധിക്കുന്നത് അവരുടെ മുന്നണിയില്‍ ഉള്ളവര്‍ക്ക് മന്ത്രി സഭയില്‍ പ്രാതിനിധ്യം നല്‍കിയാനിന്നും പി.എം.എ സലാം ആരോപിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്, അതിൽ ആർക്കും തർക്കമില്ലെന്ന് മുന്നണി സംവിധാനമായതിനാൽ ലീഗിന് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല. കമ്മറ്റിയിൽ ചർച്ച ചെയ്‌തു ആവശ്യം യുഡിഎഫിനെ അറിയിക്കും. ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്. എല്ലാവരും അംഗീകരിച്ച കാര്യമാണ്. പക്ഷെ മുസ്ലിം ലീഗ് ഒരു മുന്നണിയിലെ ഘടകകക്ഷിയായത് കൊണ്ട് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും പി എം എ സലാം വ്യക്തമാക്കി.

Story Highlights: PMA Salaam against pinarayi vijayan jds

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here