Advertisement

‘മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിൽ’; അഭിമാന നിമിഷമെന്ന് മന്ത്രി പി രാജീവ്

October 24, 2023
Google News 2 minutes Read

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.(Global tech companies to kerala villages P Rajeev)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പ്രതിവര്‍ഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. ഓണ്‍ലൈന്‍ വഴിയാണ് ജോലികള്‍ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തില്‍ വന്‍കിട കമ്പനികളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉദ്യോഗാത്ഥികള്‍. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും സര്‍ക്കാര്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബ്ബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ നമ്മുടെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണ്.

കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്‌കില്‍പാര്‍ക്കിലാണ് അമേരിക്കന്‍ കമ്പനിയായ ജിആര്‍ 8 അഫിനിറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കമ്പനികള്‍ തൊഴില്‍ അവസരമൊരുക്കി മുന്നോട്ട് വരുന്നത്. കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്ന അമേരിക്കന്‍ കമ്പനിയാണ് ജിആര്‍ 8 അഫിനിറ്റി സര്‍വീസസ്. വര്‍ക്ക് നിയര്‍ ഹോം എന്ന പദ്ധതി പ്രകാരമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ മാറ്റത്തിന് വഴിവെട്ടുന്നത്.

ആദ്യ ഘട്ടത്തില്‍ 18 പേര്‍ക്കാണ് ഇവിടെ ജോലി ലഭിച്ചത്. അസാപിലെ എന്റോള്‍ഡ് ഏജന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് ഉദ്യോഗാത്ഥികളെ തെരഞ്ഞെടുത്തത്. പ്രതിവര്‍ഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. ഓണ്‍ലൈന്‍ വഴിയാണ് ജോലികള്‍ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തില്‍ വന്‍കിട കമ്പനികളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉദ്യോഗാത്ഥികള്‍. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും സര്‍ക്കാര്‍ പദ്ധതി വ്യാപിപ്പിക്കും.

Story Highlights: Global tech companies to kerala villages P Rajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here