നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപ്പിക്കും; സംഭരിച്ച നെല്ല് സപ്ളൈകോയ്ക്ക് കൈമാറും

നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപ്പിക്കും. സംഭരിച്ച നെല്ല് മില്ലുകളിൽ കുത്തി അരിയാക്കി സപ്ളൈകോയ്ക്ക് കൈമാറും. സഹകരണ സംഘവും സപ്ളൈകോയും ചേർന്നുള്ള പുതിയ പദ്ധതി മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. സംഭരിക്കുന്ന നെല്ലിന്റെ വില സംഘങ്ങൾ ഉടൻ തന്നെ കർഷകർക്ക് നൽകും.
സംഘങ്ങൾ മില്ലുകൾ വാടകക്ക് എടുത്താകും നെല്ല് അരിയാക്കുക. അരിയുടെ വില സപ്ളൈകോ പിന്നീട് സംഘങ്ങൾക്ക് കൈമാറും. പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് ധാരണയായിട്ടുള്ളത്.
സംഘങ്ങൾ സജീവമല്ലാത്ത സ്ഥലങ്ങളിൽ സപ്ളൈകോ തന്നെ സംഭരണം നടത്തും. അന്തിമ തീരുമാനത്തിനായി നാളെ മന്ത്രിസഭാ ഉപസമിതി ചേരും. സംഘങ്ങളെ ഏൽപ്പിച്ചാൽ സംഭരണം കാര്യക്ഷമമാകുമോ എന്ന് മന്ത്രിമാർക്കിടയിൽ തന്നെ ആശങ്കയുണ്ട്.
Story Highlights: Rice procurement handed over to co-operative societies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here