Advertisement

ബസ് ചാർജ് കുറഞ്ഞതിന് ആറാം ക്ലാസുകാരിയെ കണ്ടക്ടർ ഇറക്കി വിട്ടു

October 27, 2023
Google News 2 minutes Read

ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടർ പാതി വഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. തൃശൂർ പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസിലെ വിദ്യാർത്ഥിയെയാണ് ഇറക്കി വിട്ടത്. ബസ് ചാർജ് കുറവാണെന്ന് പറഞ്ഞാണ് അരുണ ബസിലെ കണ്ടക്ടർ കുട്ടിയ ഇറക്കി വിട്ടത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അഞ്ച് രൂപ വേണമെന്ന് ആയിരുന്നു ബസ് കണ്ടക്ടറുടെ ആവശ്യം. തുടർന്ന് കയ്യിൽ അഞ്ചു രൂപയില്ലാത്തതിനാൽ രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റർ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു. വഴിയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്.

സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ വിദ്യാർഥിനിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ബസ്സിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണുയരുന്നത്. 

Story Highlights: Bus conductor dropped the student in the middle of the road Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here