Advertisement

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്ക്; പൊലീസിന് ജാഗ്രതാ നിര്‍ദേശം

October 29, 2023
Google News 3 minutes Read
Kalamassery blast Anti-terror squad and NIA team will reach on spot

കളമശേരി സാമ്ര കന്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തത നല്‍കാതെ പൊലീസ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ സ്ഥലത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.(Kalamassery blast Anti-terror squad and NIA team will reach on spot)

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്കെത്തും. മന്ത്രിമാരായ വി എന്‍ വാസവന്‍, പി രാജീവ് എന്നിവരും സംഭവസ്ഥലത്തേക്ക് തിരിച്ചു. മാധ്യമങ്ങളെ അടക്കം ആശുപത്രിക്ക് ഉള്ളിലേക്കും കടത്തിവിടുന്നില്ല. സംസ്ഥാനത്തെ പൊതുപരിപാടികള്‍ക്ക് കര്‍ശന ജാഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പരിപാടികള്‍ക്കും സുരക്ഷയേര്‍പ്പെടുത്തി. ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കന്‍വെന്‍ഷന്‍ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.

Read Also: കളമശേരിയിലെ പൊട്ടിത്തെറി; 35 പേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെന്ന് ആരോഗ്യമന്ത്രി; ഏഴ് പേര്‍ ഐസിയുവില്‍

പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പരുക്കുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. കോട്ടയത്തെ ബേണ്‍സ് യൂണിറ്റും സജ്ജമാണ്.

Story Highlights: Kalamassery blast Anti-terror squad and NIA team will reach on spot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here