Advertisement

മാക്സ്‌വെലിനു പരുക്ക്; മിച്ചൽ മാർഷ് നാട്ടിലേക്ക് മടങ്ങി: ഓസ്ട്രേലിയക്ക് തിരിച്ചടി

November 2, 2023
Google News 1 minute Read
maxwell marsh injury cricket world cup australia

ഓസ്ട്രേലിയയുടെ ലോകകപ്പ് സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയായി മിച്ചൽ മാർഷിൻ്റെ മടങ്ങിപ്പോക്കും മാക്സ്‌വെലിൻ്റെ പരുക്കും. വ്യക്തിപരമായ കാരണങ്ങളാൽ മിച്ചൽ മാർഷ് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഗ്ലെൻ മാക്സ്‌വലിന് ഗോൾഫ് കോഴ്സിൽ വച്ച് പരുക്കേറ്റു. ഇരുവരും ഈ മാസം നാലിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് വിവരം. സുപ്രധാന താരങ്ങളായ ഇരുവരും ഇല്ലാതെയിറങ്ങുന്നത് ഓസീസിന് കനത്ത തിരിച്ചടിയാകും.

മിച്ചൽ മാർഷും ഗ്ലെൻ മാക്സ്‌വെലും പുറത്തായതിനാൽ ഇംഗ്ലണ്ടിനെതിരെ മാർക്കസ് സ്റ്റോയിനിസും കാമറൂൺ ഗ്രീനും തിരികെ എത്തിയേക്കും. എങ്കിലും മാർഷിൻ്റെയും മാക്സ്‌വെലിൻ്റെയും അഭാവം ഓസീസിനെ സാരമായി ബാധിക്കുമെന്നുറപ്പ്.

Story Highlights: maxwell marsh injury cricket world cup australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here