വീട്ടമ്മമാരുടെ സംഗീത മാമാങ്കം; മ്യൂസിക്കല്‍ വൈഫ് ഗ്രാന്‍ഡ് ഫിനാലെ നാളെ മുതല്‍ ഫ്ളവേഴ്‌സില്‍

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇതാദ്യമായി വിവാഹിതരായ വനിതകള്‍ക്ക് തങ്ങളുടെ കലാപരമായ മികവ് തെളിയിക്കാന്‍ ഫ്‌ളവേഴ്‌സ് വ്യത്യസ്തമായ റിയാലിറ്റി ഷോ ഒരുക്കുന്നു. മ്യൂസിക്കല്‍ വൈഫ് ഗ്രാന്‍ഡ് ഫിനാലെ എന്നാണ് ഷോയുടെ പേര്. പാടാന്‍ കഴിവുള്ള ഇരുപത്തി അഞ്ചിനും മുപ്പത്തിഅഞ്ചിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30 നാണ് പരിപാടി സംപ്രേഷണം ചെയ്യുക. നാളെ മുതല്‍ നിങ്ങള്‍ക്ക് ഈ പരിപാടി ഫ്‌ളവേഴ്‌സില്‍ ആസ്വദിക്കാം. ( Flowers Musical wife grand finale from tomorrow)
വിവാഹിതരായ , പാടാന്‍ കഴിവുള്ള പന്ത്രണ്ട് വനിതകളാണ് മത്സരത്തില്‍ പങ്കെടുക്കുക .പ്രിലിമിനറി ,ക്വാര്‍ട്ടര്‍ ഫൈനല്‍ ,സെമി ഫൈനല്‍, ഗ്രാന്‍ഡ് ഫിനാലേ എന്നീ നാല് റൗണ്ടുകളായാണ് മത്സരം. ഏത് മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാകട്ടെ, വീട്ടമ്മമാരാകട്ടെ പാടാന്‍ കഴിവുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇന്ത്യയില്‍ എവിടെയുള്ള മലയാളികള്‍ക്കും മത്സരിക്കാം .മാസാവസാനം ഗ്രാന്‍ഡ് ഫിനാലെയിലൂടെ ഒരു വിജയിയെ തെരഞ്ഞെടുക്കും.
ഓരോ മാസവും വ്യത്യസ്തരായ പന്ത്രണ്ട് മത്സരാര്‍ത്ഥികള്‍ ഉണ്ടാകും .നാലാഴ്ചകളായി നാല് റൗണ്ട് മത്സരമാണ് നടക്കുക. ഓരോ റൗണ്ടിലും എലിമിനേഷന്‍ ഉണ്ടാകും.ഫൈനലില്‍ എത്തിയവരില്‍ നിന്ന് വിജയിയെ തെരഞ്ഞെടുക്കുന്ന മത്സരമാണ് മ്യൂസിക്കല്‍ വൈഫ് ഗ്രാന്‍ഡ് ഫിനാലെ .പ്രശസ്തഗായകരായ ജി വേണുഗോപാല്‍, മഞ്ജരി എന്നിവരാണ് വിജയികളെ തെരഞ്ഞെടുക്കുക .ശനി ,ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് ആറ് മുപ്പത്തിനാണ് സംപ്രേഷണം.ഡെയിന്‍ ഡേവിസ് ആണ് അവതാരകന്‍.രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വീക്കെന്‍ഡ് ഫെസ്റ്റിവല്‍ ആയാണ് ഗ്രാന്‍ഡ് ഫിനാലെ ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്യുക.
Story Highlights: Flowers Musical Wife grand finale from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here