മൂന്നാംതവണയും വൈദ്യുതി ചാർജ് വർധന,പിണറായി സർക്കാർ ജനങ്ങളുടെ ക്ഷമപരീക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

മൂന്നാംതവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെഎസ്ഇബിയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 40,000 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഇടത്-വലത് മുന്നണികൾ കെഎസ്ഇബിക്ക് വരുത്തിവെച്ചത്.(K Surendran against Pinarayi Vijayan)
വൻകിടക്കാരിൽ നിന്നും നികുതി പിരിച്ചെടുക്കുന്നതിൽ വിഴ്ച വരുത്തുന്ന സർക്കാർ പാവങ്ങളെ കൊള്ളയടിക്കുകയാണ്. കേരളീയത്തിന്റെ പേരിൽ വലിയ ധൂർത്ത് നടത്തുന്നവർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കഴിഞ്ഞ ബജറ്റിൽ മാത്രം 5,000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാരാണ് മാസാമാസം എല്ലാത്തിനും വില കൂട്ടുന്നത്. പിണറായി ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കുമെന്നുറപ്പാണ്. കെഎസ്ഇബി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പൂട്ടിപോകുന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights: K Surendran against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here