കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; ഒരു മരണം
പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. അറ്റകുറ്റപ്പണികൾക്കായി റൺവേയിൽ നിന്ന് മാറ്റുന്നതിനിടെ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് ഇടിച്ച് ഒരാൾ മരിക്കുകയായിരുന്നു. മരിച്ചയാളുടെ വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല.
ഹെലികോപ്റ്ററിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ് വിവരം. അപകടത്തെക്കുറിച്ച് നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക്. 1965ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്.
Story Highlights: Navy helicopter crashes in Kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here