മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം തടഞ്ഞ് കെഎസ്‌യു; പ്രതിഷേധിക്കുന്നത് എന്തിനെന്ന് അവര്‍ക്കുമറിയില്ലെന്ന് മന്ത്രി

തിരുവനന്തപുരത്ത് വച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിയുടെ വാഹനം തടഞ്ഞ കെഎസ്‌യു പ്രവര്‍ത്തകെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ ബലം പ്രയോഗിച്ച് പരിശ്രമത്തിനൊടുവില്‍ പൊലീസ് കെഎസ്‌യു പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിന്നു. (KSU blocked Minister R Bindu vehicle minister response)
തനിക്കെതിരെ കെഎസ്‌യു എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് തനിക്കും അവര്‍ക്കും അറിയില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. കേരളീയം പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത്. കണ്ണടയ്ക്ക് ഉയര്‍ന്ന വില അനുവദിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വിവാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്‍.ബിന്ദുവിന്റെ ഇടപെടല്‍ മൂലമാണെന്നാരോപിച്ച് കെ.എസ്.യു ഇന്ന് രാവിലെ മന്ത്രി ബിന്ദുവിന്റെ ഫഌ്‌സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചതും ഇന്ന് വലിയ ചര്‍ച്ചയായിരുന്നു. അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ ഫഌ്‌സില്‍ ആണ് കരിയോയില്‍ ഒഴിച്ചത്. കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ വിമര്‍ശനം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നവകേരള സദസിന്റെ ഹോഡിങ്ങില്‍ ആര്‍ ബിന്ദുവിന്റെ ചിത്രത്തിലാണ് കരിയോയില്‍ ഒഴിച്ചിരുന്നത്.
Story Highlights: KSU blocked Minister R Bindu vehicle minister’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here