മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഭരണഘടനയ്ക്ക് അനുസരിച്ച്; ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെയല്ല; എം വി ഗോവിന്ദന്‍

സര്‍ക്കാര്‍ ധൂര്‍ത്ത് കാണിക്കുന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് ധൂര്‍ത്തെന്ന് പറയാന്‍ എന്ത് അധികാരമാണ് ഗവര്‍ണര്‍ക്കുള്ളതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഭരണഘടനാപരമായ കാര്യങ്ങള്‍ പോലും ചെയ്യാത്ത ആളുടെ വാക്കിന് മറുപടി പറയുന്നില്ല. മുഖ്യമന്ത്രി പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനയ്ക്ക് അനുസരിച്ചാണ്. അല്ലാതെ ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.(MV Govindan replied to Governor Arif Mohammed Khan)
സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുകയാണ് സര്‍ക്കാരെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.
സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെന്‍ഷന്‍ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്‌സിറ്റി ബില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read Also: കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആര്‍.ബിന്ദുവിന്റെ ഫ്‌ളക്‌സില്‍ കരി ഓയില്‍ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ
അധികച്ചെലവ് വരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ തന്റെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍. അതില്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോ? മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: MV Govindan replied to Governor Arif Mohammed Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here