കലയും സാഹിത്യവും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതാവണം; അബ്ദുല്‍ ഹകീം അസ്ഹരി

കലയും സാഹിത്യവും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതാവണമെന്ന് എസ് വൈ എസ് കേരള ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. മെഷാഫ് പോടാര്‍ പേള്‍ സ്‌കൂളില്‍ നടന്ന കലാലയം ഖത്വര്‍ ദേശീയ പ്രവാസി സാഹിത്യോത്സവ് പതിമൂന്നാം എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായന ഉത്‌ഘോഷിച്ചു കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായതെന്നും കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമാണ് ഇസ്ലാമിനെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സോണുകളില്‍ നിന്നും ഖത്തറിലെ പ്രമുഖ സ്‌കൂളുകളില്‍ നിന്നുമുള്ള പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യോത്സവ് ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്.
Read Also: കലാലയം സാംസ്‌കാരിക വേദിയുടെ ഖത്തർ പ്രവാസി സാഹിത്യോത്സവ് നാളെ
ഖത്തര്‍ ആര്‍ എസ് സി ദേശീയ ചെയര്‍മാന്‍ ശകീര്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
പരിപാടിയില്‍ പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ ജലീല്‍ പുത്തമ്പള്ളി, മണികണ്ഠന്‍, എന്‍.കെ.മുസ്തഫ ഹാജി, ഹനീഫ് ബ്‌ളാത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉബൈദ് വയനാട് സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.
Story Highlights: Art and literature should lead man to goodness says SYS kerala state general secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here