മധ്യപ്രദേശില്‍ ഇന്ത്യ സഖ്യമില്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ല, ജയം ഉറപ്പ്: ദിഗ് വിജയ് സിങ്

മധ്യപ്രദേശില്‍ ഇന്ത്യ സഖ്യം ഇല്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്. സഖ്യം രൂപീകരിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. മധ്യപ്രദേശിലെ നിലവിലെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Digvijaya Singh on 2023 Madhya Pradesh election)
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുടെ പകര്‍പ്പാണ് ബിജെപിയുടെ പ്രകടന പത്രികയെന്ന് ദിഗ് വിജയ് സിംഗ് ആരോപിക്കുന്നു. കോണ്‍ഗ്രസിന് ഇത്തവണ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാണ്. ബിജെപിയുടെ വന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഒരുതരത്തിലും കോണ്‍ഗ്രസ് വിജയത്തെ ബാധിക്കാന്‍ പോകുന്നില്ല. 130 സീറ്റുകള്‍ക്ക് മുകളില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും ദിഗ് വിജയ് സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ഫേസ്ബുക്ക് പണിമുടക്കി; ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിൽ
230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 17 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മധ്യപ്രദേശില്‍ പ്രധാനമായും പോരാട്ടം നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
Story Highlights: Digvijaya Singh on 2023 Madhya Pradesh election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here