Advertisement

ക്ഷേത്രപ്രവേശന വിളംബരദിനത്തിലെ വിവാദ നോട്ടീസ്; സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം

November 13, 2023
Google News 3 minutes Read
Controversial Notice on Temple Entry Director of Culture Department transfer

തിരുവിതാംാകൂര്‍ ദേവസ്വം ബോര്‍ഡിലെ നോട്ടീസ് വിവാദത്തില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം. ഡയറക്ടറായിരുന്ന ബി.മധുസൂദനന്‍ നായരെ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറായാണ് മാറ്റിയത്. രാവിലെ നടന്ന ക്ഷേത്രപ്രവേശന വിളംബര ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല. (Controversial Notice on Temple Entry Director of Culture Department transfer)

ഇന്നു ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് നോട്ടീസ് തയാറാക്കിയ സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഡയറക്ടറോട് ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. ബോര്‍ഡിന്റെ പേരില്‍ നോട്ടീസ് തയാറാക്കുമ്പോള്‍ ജാഗ്രത കാട്ടിയിട്ടില്ലെന്ന് യോഗം വിലയിരുത്തി.

Read Also: പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍

രാവിലെ നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടിയില്‍ രാജകുടുംബ പ്രതിനിധികള്‍ പങ്കെടുത്തില്ല. നോട്ടീസില്‍ രാജകുടുംബത്തെ പ്രശംസിച്ചത് വിവാദമായ സാഹചര്യത്തിലായിരുന്നു തീരുമാനം. നോട്ടീസ് തയ്യാറാക്കിയ സാംസ്‌കാരിക ഡയറക്ടറും പരിപാടിയില്‍ പങ്കെടുത്തില്ല.രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചിരുന്നത്.

കാലാവധി പൂര്‍ത്തിയാക്കി ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, അംഗം അഡ്വ.എസ്.എസ് ജീവന്‍ എന്നിവര്‍ പടിയിറങ്ങി. പുതിയ ബോര്‍ഡ് പ്രസിഡന്റായി പി.എസ്.പ്രശാന്തും അംഗമായി അഡ്വ.എ.അജികുമാറും നാളെ ചുമതലയേല്‍ക്കും.

Story Highlights: Controversial Notice on Temple Entry Director of Culture Department transfer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here