മിഠായി ക്ലിനിക്കുകളില്‍ മരുന്നില്ലെന്ന ട്വന്റിഫോര്‍ വാര്‍ത്ത; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍; ആരോഗ്യവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള മിഠായി പദ്ധതിയിലെ വീഴ്ചയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കേസെടുത്ത കമ്മീഷന്‍, ആരോഗ്യവകുപ്പ് സെക്രട്ടറി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മിഠായി പദ്ധതിയിലെ വീഴ്ചയെ കുറിച്ച് 24 വാര്‍ത്ത നല്‍കിയിരുന്നു. (Human right Commission Demand Report on Mittayi Scheme fallout)
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്കായി നടപ്പാക്കുന്ന മിഠായി പദ്ധതി താളം തെറ്റിയത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. മിഠായി ക്ലിനിക്കുകളില്‍ നിന്ന് ആവശ്യത്തിന് മെഡിസിന്‍ കിട്ടുന്നില്ലെന്ന പരാതിയുമായി നിരവധി രക്ഷിതാക്കള്‍ ആണ് രംഗത്തെത്തിയത്. ഇക്കാര്യം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. 10 ദിവസത്തിനകം പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ മാസം 28ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
Story Highlights: Human right Commission Demand Report on Mittayi Scheme fallout
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here