Advertisement

ഗസ്സയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ ഉടന്‍ റെയ്ഡ് ചെയ്‌തേക്കും; ജനാലയ്ക്കരികില്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പ്

November 15, 2023
Google News 3 minutes Read
Israel Storms Al Shifa Hospital In Gaza Israel may raid hospital

ഗസ്സയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ പ്രതിരോധ സേന ഉടന്‍ റെയ്ഡ് ചെയ്‌തേക്കുമെന്ന് സൂചന. ആരും ജനാലകള്‍ക്ക് അരികില്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പ് ലഭിച്ചതായി ഗസ്സയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. ഗസ്സയിലെ പ്രധാനപ്പെട്ട ആശുപത്രി റെയ്ഡ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ വിവിധ ലോകരാജ്യങ്ങളും ആശങ്കയിലാണ്. അതേസമയം അല്‍ഷിഫ ആശുപത്രിയെ ഹമാസ് മനുഷ്യ കവചമാക്കിയത് യുദ്ധക്കുറ്റമാണെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ഹമാസിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് അമേരിക്ക നിലപാട് ആവര്‍ത്തിച്ചത്. (Israel Storms Al Shifa Hospital In Gaza Israel may raid hospital)

അല്‍ ഷിഫ ആശുപത്രി ഹമാസ് അവരുടെ കമാന്റ് കേന്ദ്രമായി മാറ്റിയിരിക്കുന്നുവെന്ന ആരോപണം ഇസ്രയേല്‍ ആവര്‍ത്തിക്കുകയാണ്. ആശുപത്രിയിലുള്ള 2300 പേരില്‍ ഇന്‍ക്യുബേറ്റര്‍ സഹായം ആവശ്യമുള്ള നവജാത ശിശുക്കളും പ്രത്യേക പരിചരണമാവശ്യമുള്ള രോഗികളുമുണ്ട്. 36 നവജാതശിശുക്കളെങ്കിലും ആശുപത്രിയിലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന കണക്ക്. ആശുപത്രിയിലെ ഇന്ധനം ഉള്‍പ്പെടെ തീര്‍ന്നതോടെ ഇതുവരെ മൂന്ന് നവജാതശിശുക്കളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൃത്യമായി സൂക്ഷിക്കാനോ സംസ്‌കരിക്കാനോ പോലും പറ്റാത്ത അവസ്ഥയാണെന്നും അനസ്‌തേഷ്യ നല്‍കാതെ സര്‍ജറികള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read Also: പരാതി പിന്‍വലിക്കാന്‍ ഭീഷണി, വേശ്യാവൃത്തി ചെയ്യുന്നവരെന്ന് വിളിച്ച് വരെ അപമാനം; കരമന പൊലീസിനെതിരെ വിദ്യാര്‍ത്ഥിനി; സിപിഐഎമ്മിനെതിരെയും ആരോപണം

അല്‍ഷിഫ ആശുപത്രികയെ മറയാക്കി സായുധ നീക്കങ്ങള്‍ ഉള്‍പ്പെടെ നടക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. ആശുപത്രികള്‍ മനുഷ്യ കവചമായി യുദ്ധ സാഹചര്യത്തില്‍ മാറുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരെന്ന് അമേരിക്ക പറഞ്ഞു. അതേസമയം ഗസ്സയില്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ 24000 ലിറ്റര്‍ യു എന്‍ ഡീസല്‍ അനുവദിച്ചിട്ടുമുണ്ട്.

Story Highlights: Israel Storms Al Shifa Hospital In Gaza Israel may raid hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here