Advertisement

കുടക് തോട്ടങ്ങളിലെ ദുരൂഹ മരണങ്ങളെക്കുറിച്ചുള്ള 24 വാര്‍ത്ത; വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വയനാട്ടിലെ എംഎല്‍എമാര്‍

November 15, 2023
Google News 3 minutes Read
MLAs in Wayanad will write to CM Pinarayi Vijayan on Coorg deaths

കുടക് തോട്ടങ്ങളിലെ മരണങ്ങളിലും തിരോധാനങ്ങളിലും സമഗ്ര അന്വേഷണം വേണമെന്ന് വയനാട്ടിലെ എംഎല്‍എമാര്‍. വിഷയം മുഖ്യമന്ത്രിയെയും പട്ടികവര്‍ഗവകുപ്പ് മന്ത്രിയേയും അറിയിക്കുമെന്ന് ഐസി ബാലകൃഷ്ണനും ഒആര്‍ കേളുവും വ്യക്തമാക്കി. ആദിവാസി കൊലപാതകങ്ങള്‍ തുടരുകയാണെന്നും മരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആദിവാസി നേതാവ് സികെ ജാനുവും ആവശ്യപ്പെട്ടു. ട്വന്റിഫോര്‍ വാര്‍ത്താ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു ഇവര്‍. (MLAs in Wayanad will write to CM Pinarayi Vijayan on Coorg deaths)

ബാവലിയിലെ ബിനീഷിന്റേതടക്കം കുടക് തോട്ടങ്ങളിലെ മരണങ്ങളില്‍ അന്വേഷണം വേണമെന്നായിരുന്നു ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. വയനാട് എസ്പിയെ നേരില്‍ കാണും. കേരളത്തോട് അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകയിലെ എംഎല്‍എമാര്‍ക്ക് രേഖാമൂലം കത്തുനല്‍കുമെന്നും ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. ആദിവാസികള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ വയനാട്ടില്‍ നടപ്പാക്കിയാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരംകാണാനാകൂ എന്നായിരുന്നു മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ പ്രതികരണം.

Read Also: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ​ഗോപിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും;പദയാത്ര സംഘടിപ്പിക്കാൻ ബിജെപി

മരിക്കുന്നത് ആദിവാസികളായതിനാല്‍ സര്‍ക്കാരോ പൊലീസോ അന്വേഷണത്തിന് തയാറാകുന്നില്ലെന്ന ആരോപണമാണ് ആദിവാസി നേതാവ് സികെ ജാനു ഉന്നയിച്ചത്. കുടക് മരണങ്ങളന്വേഷിക്കാനായി പ്രത്യേക പൊലീസ് സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണം.സെപ്തംബര്‍ 16ന് ബാവലി സ്വദേശിയായ ബിനീഷിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Story Highlights: MLAs in Wayanad will write to CM Pinarayi Vijayan on Coorg deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here