Advertisement

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

November 17, 2023
Google News 2 minutes Read
kandala bank fraud bhasurangan ed

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസിൽ ബാങ്ക് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല. വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകണം എന്ന് ഇ.ഡി നിർദ്ദേശം നൽകിയിരുന്നു. സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നൽകാനും ആവശ്യപ്പെട്ടിരുന്നു. (kandala bank bhasurangan ed)

രണ്ട് പ്രാവിശ്യം ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടത്. കണ്ടല സഹകരണ ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് കേസിലാണ് ഇ.ഡി അന്വേഷണം. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ഈ ഡി അന്വേഷിക്കുകയാണ്.

Read Also: കണ്ടല ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗന് വീണ്ടും ഇഡി നോട്ടിസ്, നാളെ ഹാജരാകാൻ നിർദേശം

കഴിഞ്ഞ തവണ ഇ.ഡി റെയ്‌ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡന്റ. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു.

ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടന്നിരുന്നു.

Story Highlights: kandala bank fraud bhasurangan ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here