Advertisement

സൈനബ വധക്കേസ്; ഏറെ നിർണായക തെളിവെടുപ്പ് ഇന്ന്

November 20, 2023
Google News 2 minutes Read
sainaba murder case cruicial day

കോഴിക്കോട് കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ ഏറെ നിർണായകമായ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതികളായ സമദിനേയും സുലൈമാനേയും ഒരുമിച്ച് സൈനബയുടെ മൃതദേഹം ഉപേക്ഷിച്ച നാടുകാണി ചുരത്തിലും ഗൂഡല്ലൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ( sainaba murder case cruicial day )

കൊലപാതകത്തിന് ഉപയോഗിച്ച സൈനബയുടെ ഷാൾ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.ഒന്നാം പ്രതി സമദുമായുള്ള തെളിവെടുപ്പിനിടെ സൈനബയുടെ ഫോൺ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയത് കാറിൽ വച്ചായിരുന്നു. ഈ കാർ താനൂരിൽ വച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.

അതേസമയം സൈനബയുടെ സ്വർണങ്ങൾ തട്ടിയെടുത്ത സംഘത്തെ കുറിച്ചും അന്വേഷണ സംഘം സുലൈമാനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സുലൈമാന്റെ സുഹൃത്തുക്കളാണ് ഈ പണം തട്ടിയെടുത്തതെന്നാണ് പൊലിസ് കണ്ടെത്തൽ.ഇവർക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Story Highlights: sainaba murder case cruicial day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here