Advertisement

ചാവേർ കൊലയാളി സംഘമാണ് പ്രതിഷേധത്തിന് ഇറങ്ങിയത്; യൂത്ത് കോൺ​ഗ്രസിന് എതിരെ എം.വി ജയരാജൻ

November 21, 2023
Google News 1 minute Read
MV Jayarajan against Youth Congress

ചാവേർ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാൻ എത്തിയതെന്നും സിപിഐഎം നേതാവ് എം.വി ജയരാജൻ. അക്രമങ്ങൾ അപലപനീയമാണ്. പായസത്തിൽ വിഷം ചേർക്കുന്നവരാണ് കോൺ​ഗ്രസുകാർ. അത്തരം വിഷവിത്തുക്കളെ തിരിച്ചറിയുകയാണ് വേണ്ടത്. സംഘാടകർ പ്രകോപനത്തിൽ വീണുപോകരുതെന്നും ഇങ്ങോട്ട് അടിച്ചാലും അങ്ങോട്ട്‌ അടിക്കണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: യൂത്ത് കോൺ​ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; മന്ത്രി പി. രാജീവ്

യൂത്ത് കോൺ​ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും നവകേരളത്തിനെതിരെയുള്ള പ്രതിഷേധം ജനങ്ങൾ അവഗണിച്ച് കളയണമെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചു. പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കിൽ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് പ്രധാനപ്പെട്ട ഇടമുണ്ടാകുമായിരുന്നു. എന്ത് വിമർശനവും വിയോജിപ്പും ജനങ്ങളെ സാക്ഷി നിർത്തി പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്.

ഇത് വിപുലമായ പുതിയ ജനാധിപത്യ സംവിധാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ആലുവയിൽ ക്രൂരമായ കുറ്റകൃത്യമാണുണ്ടായത്. 100 ദിവസം കൊണ്ടാണ് വിചാരണ ഉൾപ്പടെ പൂർത്തിയാക്കിയത്. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമാണ്. ആരെങ്കിലും 2 പേർ കൊടിയുമായെത്തുന്നതാണോ പ്രതിഷേധമെന്നും മന്ത്രി പി. രാജീവ് ചോദിച്ചു.

Story Highlights: MV Jayarajan against Youth Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here