ഭാസുരാംഗൻ ആനക്കള്ളൻ, ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് അറസ്റ്റ്; കെ.സുരേന്ദ്രൻ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് ഭാസുരാംഗൻ്റെയും മകൻ്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഭാസുരാംഗൻ ആനക്കള്ളനാണെന്നും വലിയ തട്ടിപ്പുകാരരാണെന്നും അദ്ദേഹം പരിഹസിച്ചു.
ആറുമാസം മുമ്പ് കണ്ടലയിൽ പോയി സഹകാരികളുടെ പരാതികൾ കേട്ടിരുന്നു.കരുവന്നൂരിലും ഇടപെട്ടത് ബിജെപിയാണ്. കേരളമാകെയുള്ള എൽഡിഎഫ്- യുഡിഎഫ് സഹകരണ കൊള്ളയിൽ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം ഇരുവരുടെയും അറസ്റ്റ് ഇ ഡി രേഖപെടുത്തിയിരുന്നു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ആയിരുന്നു അറസ്റ്റ്.
ഭാസുരാംഗനെ മൂന്നു തവണയും മകൻ അഖിൽ ജിത്തിനെ രണ്ടുതവണയും കൊച്ചിയിലെ ഈ ഡി ഓഫീസിൽ എത്തിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനകൾക്ക് ശേഷം ഇരുവരെയും ഇന്ന് കൊച്ചി കലൂരിലുള്ള സിബിഐ കോടതിയിൽ ഹാജരാക്കും.
Story Highlights: K Surendran reacts bhasurangan arrest in Kandala bank scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here