നവകേരള സദസ്; സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന് പരാതി നൽകി കെ.എസ്.യു

നവകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ കെ.എസ്.യു ബാലാവകാശ കമ്മിഷന് പരാതി നൽകി. കുറ്റക്കാരായ അധ്യാപകരുൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്.
Read Also: വിദ്യാർത്ഥികളെ നവകേരള സദസിലേക്ക് എത്തിച്ചാൽ തടയും; എംഎസ്എഫ്
നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും സംഘത്തിനും മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണിയെന്നും കെ എസ് യു പറയുന്നു. സംഭവത്തിൽ എം എസ് എഫും ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
തലശ്ശേരി ചമ്പാട് എൽ പി സ്കൂളിലെ കുട്ടികളെയാണ് വെയിലത്തുനിർത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ കടന്നുപോകവെ പൊരിവെയിലത്ത് നിന്ന് മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എ സി ബസ്സിൽ ഈസി ചെയറിൽ സുഖിച്ചിരുന്ന് പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡിൽ നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഈ നവ കേരള സദസ്സ് യാത്രയിലൂടെ മുഖ്യമന്ത്രിനൽകുന്നതെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ് ചോദിച്ചു.
Story Highlights: KSU complaint against nava kerala sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here