പ്രൊഫഷണൽ ഗെയിമറായാൽ കാത്തിരിക്കുന്നത് ലക്ഷങ്ങൾ; പ്രതിവർഷം 6 മുതൽ 12 ലക്ഷം രൂപ വരെ വരുമാനം
രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഗെയിമിങ്. നിരവധി പേർ ഗെയിമിങ് പ്രൊഫഷനായി കൊണ്ടുപോകുന്നവരുണ്ട്. ഗെയിമിങ് പ്രൊഫഷനാക്കിയ പലർക്കും പ്രതിവർഷം 6 മുതൽ 12 ലക്ഷം രൂപ വരെ വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് പ്രമുഖ അമേരിക്കൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ എച്ച്പി പറയുന്നത്.
ഗെയിമിങ്ങിനെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടയതായും എച്ച്പി പറയുന്നു. മെട്രോ നഗരങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലും ഗെയിമിങ് മേഖല വളർന്നുകൊണ്ട് ഇരിക്കുകയാണ്. ഇന്ത്യയിലെ 5ജി വ്യാപനവും ഗെയിമിങ്ങിന്റെ പ്രചാരണത്തിന് ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. പുരഷന്മാർക്ക് പുറമെ സ്ത്രീകളും ഓൺലൈൻ ഗെയിമുകളുടെ ഭാഗമാകുന്നുണ്ട്.
അടുത്ത കാലത്തായി മികച്ച ഗെയിമർമാർക്കായി ടൂർണമെന്റുകളും മറ്റും സംഘടിപ്പിക്കുന്നതിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇതിലൂടെ ഗെയിമർമാർക്ക് വരുമാനം ഇരട്ടിയാക്കാനുള്ള സാധ്യത തുറന്നു കിട്ടിയെന്നും എച്ച്പി പറയുന്നു. ഗെയിമിങ് വളരുന്നതോടൊപ്പം ഗെയിമിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പോർട്‌സ് മാനേജുമെന്റ് കരിയറുമായി ബന്ധപ്പെട്ട നിരവധി പേർക്ക് ജോലി ലഭിക്കുന്നതായും എച്ച്പി വ്യക്തമാക്കുന്നു. രാജ്യത്തെ 15 നഗരങ്ങളിൽ നിന്ന് 3,000 ഗെയിമർമാരെ തിരഞ്ഞെടുത്താണ് എച്ച്പി പഠനം നടത്തിയത്.
ഒരു പ്രൊഫഷണൽ ഗെയിമറായാൽ മുടക്കുന്നതിനേക്കാൾ കൂടുതൽ ലാഭിക്കാമെന്നതാണ് ഗെയിമിങ് പ്രൊഫഷന്റെ സവിശേഷത. ഇന്ത്യയിലുൾപ്പെടെ ഗെയിമിങ്ങിന് വേണ്ട പ്രത്സാഹനങ്ങൾ നിരവധി നടക്കാറുണ്ട്. എല്ലാ ഗെയിമും എല്ലാവർക്കും അനുയോജ്യമാകണം എന്നില്ല. ആയതിനാൽ തന്നെ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഗെയിം ഏതാണെന്ന് കണ്ടെത്തിയ ശേഷം ഈ പ്രൊഫഷനിലേക്ക് കടക്കുകയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
Story Highlights: 6 to 12 lakhs per annum income earn a professional gamer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here