ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മലപ്പുറം വാഴയൂരിനടുത്ത് ഫറൂഖ് കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാരാട് കണ്ണാഞ്ചേരി ജൗഹറും ഇവരുടെ സഹോദരന്റെ മകൻ നബ്‌സാൻ എന്ന 10 ക്ലാസ് വിദ്യാർത്ഥിയുമാണ് ചാലിയാറിൽ മുങ്ങി മരിച്ചത്. ( two drowned to death in chaliyar river )
പുഴയിൽ എരുന്ത് എടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ചാലിയാറിലെ ആഴത്തിലുള്ള കയത്തിൽപ്പെട്ട ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവർക്ക് ഒപ്പം വെള്ളത്തിൽ പോയ നാലു പേരെ നാട്ടുകാര് രക്ഷപ്പെടുത്തിയിരുന്നു.
നാട്ടുകാരും, അഗ്‌നിശമന സേനാംഗങ്ങളും ടിഡിആർഎഫ് വളണ്ടിയർമാരും ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Story Highlights: two drowned to death in chaliyar river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here