Advertisement

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം

November 28, 2023
Google News 2 minutes Read
girl kidnap car kottayam

കൊല്ലം ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാർ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം. സംഘം രാമപുരം പുതുവേലിയിൽ എത്തിയതായാണ് സംശയം. കാർ വഴി സൈഡിൽ നിർത്തി കാറിലുണ്ടായിരുന്നവർ ചായക്കടയിൽ കയറി എന്ന് സൂചനയുണ്ട്. പുലർച്ചെ 5.45 ന് കാർ രാമപുരത്ത് എത്തുകയും ഒരു സ്ത്രീയും 2 പുരുഷൻമാരും സമീപത്തെ ബേക്കറിയിൽ കയറുകയും ചെയ്തു. രാമപുരം പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. (girl kidnap car kottayam)

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അടുത്തിടെ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി 24 നോട് പറഞ്ഞു.

‘നവകേരള സദസ്’ യാത്രയ്ക്കിടെ 24ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. ഇന്നലെയും ഇന്നുമായി തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: വർക്കലയിലെ തട്ടിക്കൊണ്ടുപോകൽ ശ്രമം; കുട്ടിയുടെ തോന്നലാണ് ഇതൊക്കെ എന്ന് പൊലീസ് പറഞ്ഞതായി മാതാവ്

ആസൂത്രിതമായ പ്രവർത്തനമായതിനാൽ പെട്ടെന്നുള്ള ഫലം കാണാൻ കഴിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സംഭവത്തിന്റെ പുറകിൽ തന്നെ ഉണ്ട്. വ്യത്യസ്ത സംഘങ്ങളെ രൂപീകരിച്ച് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.

Story Highlights: girl kidnap car kottayam ramapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here