Advertisement

തുരങ്കത്തിൽ കുടുങ്ങിയവരുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനം; ഉത്തരകാശി ദൗത്യ വിജയത്തിൽ ആശംസ അറിയിച്ച് പ്രധാനമന്ത്രി

November 28, 2023
Google News 1 minute Read
PM Modi after 41 workers rescued from Uttarkashi tunnel

ഉത്തരകാശി ദൗത്യ വിജയത്തിൽ ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. തുരങ്കത്തിൽ കുടുങ്ങിയവരുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനമാണ്. തൊഴിലാളികൾക്ക് എല്ലാ വിജയവും നല്ല ആരോഗ്യവും നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമെന്നത് വലിയ സംതൃപ്തി നൽകുന്നതാണ്.

വെല്ലുവിളി നിറഞ്ഞ സമയത്ത് ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും വിലമതിക്കാനാവാത്തത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിവാദ്യം. രക്ഷാപ്രവർത്തകരുടെ ധീരതയും നിശ്ചയദാർഢ്യവും തൊഴിലാളികൾക്ക് പുതുജീവൻ നൽകി. ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും മാനവികതയുടെയും ടീം വർക്കിന്റെയും മഹത്തായ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാളാണ് പുറത്തേക്കെത്തുന്നത്. 17 ദിവസങ്ങൾ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവർത്തനത്തിനും ഒടുവിലാണ് തൊഴിലാളികൾ പുറത്തേക്കിറങ്ങുന്നത്. ഏറക്കുറേ എല്ലാ തൊഴിലാളികളേയും പുറത്തെത്തിച്ചിട്ടുണ്ട്. മറ്റ് തൊഴിലാളികളെ അതീവ ശ്രദ്ധയോടെ ഓരോരുത്തരെയായി തുരങ്കത്തിന് പുറത്തേക്ക് ഇറക്കിവരുകയാണ്.

പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവർത്തനം വിജയകരമായാണ് പൂർത്തിയാക്കിയത്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടൻ ആശുപത്രിയിലെത്തിക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here