വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

തൃശൂർ മലക്കപ്പാറ വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. ഇന്നലെ പ്രത്യേക മെഡിക്കൽ സംഘം ഊരിലെത്തി ചികിത്സ നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെയാണ് കമലമ്മ പാട്ടി മരിച്ചത്. 94 വയസ്സായിരുന്നു
വാർദ്ധക്യസഹജമായ അസുഖങ്ങൾക്കൊപ്പം പക്ഷാഘാതം പിടിപെട്ടായിരുന്നു കമലമ്മ പാട്ടി അവശനിലയിലായത്. ഇതിനിടയിൽ ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെടുകയും പുഴുവരിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിനെയും ട്രൈബൽ വകുപ്പിനെയും ആരോഗ്യസ്ഥിതി അറിയിച്ചെങ്കിലും ഇടപെട്ടിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെ 24 വാർത്ത നൽകിയതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണനും കളക്ടറും ഇടപെട്ട് മെഡിക്കൽ സംഘത്തെ ഊരിലേക്ക് അയക്കുകയായിരുന്നു. ഇവർക്കാവശ്യമായ ചികിൽസ നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചിരുന്നെങ്കിലും കമലമ്മ പാട്ടി മരണപ്പെടുകയായിരുന്നു.
Story Highlights: thrissur old woman demise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here