Advertisement

നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: ഡോ.മുഹമ്മദ് താഹയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കി

November 29, 2023
Google News 3 minutes Read
action against collage principal in Nikhil Thomas's fake certificate row

എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എം.എസ്.എം കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ.മുഹമ്മദ് താഹയെ കേരള സര്‍വകലാശാല നീക്കി. ആറ് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. (action against collage principal in Nikhil Thomas fake certificate row)

മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.എസ്.എം കോളജില്‍ എം.കോമിന് പ്രവേശനം നേടിയതിലാണ് കേരള സര്‍വകലാശാലയുടെ നടപടി. നിഖില്‍ തോമസിന്റെ പ്രവേശനത്തില്‍ കോളജിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ കണ്ടെത്തി.

Read Also: ‘വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം, ഡിവൈഎഫ്‌ഐക്കാര്‍ അത് തടഞ്ഞു’; മന്ത്രി സജി ചെറിയാന്‍

കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഇതില്‍ കോളജ് ആവശ്യമായ പരിശോധന നടത്തിയില്ല. തുടര്‍ന്ന് മാനേജ്‌മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടി. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ.മുഹമ്മദ് താഹയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും നീക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ആറു അധ്യാപകര്‍ക്കെതിരെ നടപടിയെടുത്ത് മാനേജ്‌മെന്റ് സര്‍വകലാശാലയെ അറിയിക്കണമെന്നും സര്‍വകലാശാല നിര്‍ദേശിച്ചു.

Story Highlights: action against collage principal in Nikhil Thomas’s fake certificate row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here