Advertisement

കണ്ണൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പുറത്തെത്തിച്ച പുലി ചത്തു

November 29, 2023
Google News 2 minutes Read
Leopard rescued from Kannur well died

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ പുലി ചത്തു. കിണറ്റില്‍ നിന്ന് മയക്കുവെടി വച്ച പിടികൂടിയ പുലിയെ കൂട്ടിലാക്കി അല്‍പസമയത്തിനകമാണ് പുലി ചത്തതായി കണ്ടെത്തിയത്. നാളെ വയനാട്ടില്‍ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. (Leopard rescued from Kannur well died)

വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റില്‍ നിന്നും പുലിയെ പുറത്തെത്തിക്കാന്‍ പുലിയെ മയക്കുവെടി വച്ചിരുന്നത്. വല ഉപയോഗിച്ച് പുലിയെ പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് മയക്കുവെടി വച്ചിരുന്നത്. ഇന്നലെ രാത്രിയോടെയാണ് പുലി കിണറ്റില്‍ വീണിരുന്നത്. പുലിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൂട്ടിലേക്ക് മാറ്റി കുറച്ച് സമയത്തിനുശേഷം തന്നെ പുലിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും പുലി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

Read Also: ‘വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം, ഡിവൈഎഫ്‌ഐക്കാര്‍ അത് തടഞ്ഞു’; മന്ത്രി സജി ചെറിയാന്‍

വനാതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് പുലി പെരിങ്ങത്തൂരിലെ ജനവാസമേഖലയിലെത്തിയത്. രാത്രിയോടെ വീടിന്റെ കിണറ്റില്‍ വീഴുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ വീണ ഒരു കരടിയെ മയക്കുവെടി വച്ചതോടെ കരടി മുങ്ങിച്ചത്ത സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് ഈ സംഭവവും നടക്കുന്നത്. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമ മരണകാരണം വ്യക്തമായി അറിയാനാകൂ.

Story Highlights Leopard rescued from Kannur well died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here