പ്രവാസി സാമൂഹിക കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു

റിയാദിലെ പ്രമുഖ ജീവകാരുണ്യ സാംസ്കാരിക സംഘടനയായ പ്രവാസി സാമൂഹിക കൂട്ടായ്മ മൂന്നാം വാർഷികം അറേബ്യൻ നഷീദ എന്ന പേരിൽ സംഘടിപ്പിച്ചു. നവംബർ 24ന് വെള്ളിയാഴ്ച രാത്രി മലാസിൽ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡണ്ട് അഫ്സൽ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും എംബസി കമ്മ്യൂണിറ്റി വെൽഫെയർ വിംഗ് വിഭാഗം ഉദ്യോഗസ്ഥനുമായ ഹരീഷ് പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗഫൂർ ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി.സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ പ്രമുഖരായ റാഫി പാങ്ങോട്, സാമൂഹിക പ്രവർത്തകൻ ഹുസൈൻ ദവാദ്മി, നൗഷാദ് കുറുമാത്തൂർ, ,നാസർ വണ്ടൂർ, റഹ്മാൻസുബൈർ കുപ്പം, മാധ്യമ പ്രവർത്തകരായ സുലൈമാൻ വിഴിഞ്ഞം, മജീദ് മാനു , ഷംനാദ് കരുനാഗപ്പള്ളി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പരീക്ഷയിൽ വിജയിച്ച് തുടർ പഠനത്തിന് അർഹരായ അംഗങ്ങളുടെ കുട്ടികൾക്കുള്ള മെമൊന്റോകൾ വിതരണം ചെയ്തു. (Pravasi Social Association celebrated its third anniversary)
ജോലി ആവശ്യാർത്ഥം റിയാദിൽ നിന്നും മക്കയിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രസിഡണ്ട് അഫ്സൽ മുല്ലപ്പള്ളിക്ക് യാത്രയയപ്പും നൽകി.ജീവകാരുണ്യ സാമൂഹിക രാഷ്ടീയ സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്ന സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് രണ്ടുമിനിറ്റ് മൗന പ്രാർത്ഥനയും നടത്തി.വർഷംതോറും നടത്തിവരുന്ന തണുപ്പിനുള്ള വസ്ത്ര വിതരണം ചെയർമാൻ ഗഫൂർ ഹരിപ്പാടിന് നൽകിക്കൊണ്ട് ഹരീഷ്. പി ഉദ്ഘാടനം ചെയ്തു.
പ്രവാസി സാമൂഹിക കൂട്ടായ്മ സെക്രട്ടറി ഹാസിഫ് കളത്തിൽ സ്വാഗതവും മുസ്തഫആതവനാട് നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന കലാപരിപാടിയിൽ റിയാദിലെ പ്രമുഖ ഗായകൻ സത്താർ മാവൂരിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസന്ധ്യയിൽ കരീം മാവൂർ,ഹസ്ന കൊടുവള്ളി, ബീഗം നാസർ, ഷബീർ അലി, റഷീദ്, അഞ്ജലി സുധീർ, അക്ഷയ് സുധീർ,സുരേഷ്,ഷാനു, നേഹ നൗഫൽ, അഭിനന്ദ് ബാബു, നൗഫൽ വടകര എന്നിവർ ഗാനങ്ങൾ ആലപിച്ചു.അയ്തൻ റിതു, സൻഹാ ഫസീർ എന്നിവരുടെ നൃത്തവും റിയാദ് തൃക്കരിപ്പൂർ കോൽക്കളി ടീം അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി. അഞ്ജലി സുധീർ, അക്ഷയ് സുധീർ എന്നിവർ അവതാരകരായിരുന്നു.
Story Highlights: Pravasi Social Association celebrated its third anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here