ആര് ജയിക്കും?, ആര് ഭരിക്കും?; സമഗ്ര ലോക്സഭാ തെരഞ്ഞെടുപ്പ് സർവേയുമായി ‘ലോക്സഭാ മൂഡ് ട്രാക്കർ’

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ചിന്തിക്കുന്നതെന്തെന്ന് അറിയാൻ സമഗ്ര തെരഞ്ഞെടുപ്പ് സർവേയുമായി 24 ഇലക്ഷൻ സർവേ ‘ലോക്സഭാ മൂഡ് ട്രാക്കർ’ . രാഷ്ട്രീയ കേരളത്തിന്റെ മനസറിഞ്ഞുള്ള പ്രത്യേക പരിപാടി ഇന്ന് രാത്രി 7 മണി മുതൽ 10 വരെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. കേരളത്തിന്റെ 20 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള ഏറ്റവും കൂടുതൽ സാമ്പിളുകൾ ശേഖരിച്ചാണ് സർവേ തയ്യാറാക്കിയിരിക്കുന്നത്.
നിയമസഭാ മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത ലോക്സഭാ സാധ്യതകളും പ്രതീക്ഷകളും പരിശോധിക്കുന്ന പ്രത്യേക പരിപാടി ഡിസംബർ 6 വരെ സംപ്രേക്ഷണം ചെയ്യും.സർക്കാരിന്റെ സ്വാധീനം, അധികാരത്തിലിരിക്കുമ്പോഴുള്ള വിശ്വാസക്കുറവ്, അഴിമതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ജനങ്ങൾ പ്രതികരിക്കും.
ട്വന്റിഫോർ സംഘം വോട്ടർമാരുടെ മനസിലെന്താണെന്നും ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലുകളെയും കണ്ടെത്തുകയാണ് ‘ലോക്സഭാ മൂഡ് ട്രാക്കർ’ എന്ന പരിപാടിയിലൂടെ.
Story Highlights: 24 news Lok Sabha Election Survey ‘Lok Sabha Mood Tracker’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here