ഉജ്ജ്വല സെമി ഫൈനൽ കടന്ന് തകർപ്പൻ ഫൈനലിലേക്ക്; ഇത് ഭാരതത്തിന്റെ വിജയമെന്ന് കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മുന്നേറ്റത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഭാരതത്തിന്റെ വിജയമെന്ന് സുരേന്ദ്രൻ പറഞ്ഞു. തകർക്കാനാവാത്ത വിശ്വാസമാണെന്നും ഉജ്ജ്വല സെമി ഫൈനൽ കടന്ന് തകർപ്പൻ ഫൈനലിലേക്ക് കടക്കുകയാണെന്നുമാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.(K Surendran on BJP Lead in Assembly Elections)
ഇൻഡ്യ മുന്നണിയുടെ ജാതി കാർഡ് ജനങ്ങൾ തള്ളിക്കളഞ്ഞു. ബിജെപിയുടെ ജയം ജനങ്ങൾക്ക് മോദിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ്. 2024ലും ബിജെപി അധികാരത്തിലെത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also: ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല
നരേന്ദ്രമോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്ന് വി മുരളീധരൻ ഫേസ്ബുക്കില്‍ കുറിച്ചു.ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണ്.വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്.
ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്‍റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു.കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങള്‍ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിതെന്നും വി മുരളീധരൻ കുറിച്ചു.
Story Highlights: K Surendran on BJP Lead in Assembly Elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here