Advertisement

‘വാഗ്ദാനം നിറവേറ്റും, പോരാട്ടം തുടരും’; ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ

December 3, 2023
Google News 2 minutes Read
Rahul Gandhi On Congress' Loss In 3 States

4 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി. തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റും. പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി.

“മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി മാനിക്കുന്നു, പ്രത്യയശാസ്ത്ര പോരാട്ടം തുടരും. തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറയുന്നു, നൽകിയ വാഗ്ദാനങ്ങൾ തീർച്ചയായും നിറവേറ്റും. എല്ലാ പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

നാലിടത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. തെലങ്കാന ‘കൈ’യിൽ ആയപ്പോൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ തരാമ വിരിഞ്ഞു. മൂന്ന് സംസ്ഥാങ്ങളിൽ പാർട്ടിക്കേറ്റ പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഈ സംസ്ഥാനങ്ങളിൽ പാർട്ടി ശക്തിപ്പെടുമെന്നും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ ഘടകകക്ഷികൾക്കൊപ്പം അടുത്ത തവണ മത്സരിക്കുമെന്നും പറഞ്ഞു.

Story Highlights: Rahul Gandhi On Congress’ Loss In 3 States

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here