വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു
തെലങ്കാനയിലെ ദിണ്ടിഗലിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാവിലെ 8.55നായിരുന്നു അപകടം. ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് (എഎഫ്‌എ) പതിവ് പരിശീലനത്തിനായി പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാറക്കല്ലുകൾക്കിടയിൽ പതിച്ച് വിമാനം തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഒരു പരിശീലകനും ട്രെയിനി പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകട കാരണം കണ്ടെത്താൻ എയർഫോഴ്സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Story Highlights: 2 Pilots Killed In Air Force Trainer Aircraft Crash In Telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here